Episódios

  • പ്രശ്നങ്ങളെ യാഥാർഥ്യബോധത്തോടെ സമീപിക്കാം
    Sep 20 2024

    കാള പെറ്റെന്നു കേൾക്കുമ്പോഴേ കയറെടുക്കുക എന്നത് മലയാളത്തിലെ വളരെ പ്രശസ്തമായ ഒരു പഴമൊഴിയാണ്. എന്തെങ്കിലും ഒരു പ്രശ്നമുണ്ടാകുമ്പോൾ വീണ്ടുവിചാരമില്ലാതെ എടുത്തു ചാടുന്നതിനെ സൂചിപ്പിക്കാനാണ് ഈ പഴമൊഴി ഉപയോഗിക്കുന്നത്.
    നമ്മളിൽ പലരും ഇങ്ങനെയുള്ളവരാണ്. ജീവിതത്തിലേക്ക് ഒരു പ്രശ്നം വരുമ്പോൾ അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയാകും നമ്മൾ മനസ്സിൽ വിചാരിക്കുക. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The meaning of a popular Malayalam proverb that highlights the human tendency to react impulsively to problems. It explores the dangers of overthinking and catastrophizing, emphasizing the importance of rational thinking and positive problem-solving. Prinu Prabhakaran talking here.Script: S. Aswin.

    Exibir mais Exibir menos
    2 minutos
  • എന്താ ഇത്ര സീരിയസ്?
    Sep 10 2024

    ജീവിതത്തിൽ പല കാര്യങ്ങളും അത്ര ഗൗരവമായി എടുക്കാതിരുന്നാൽ ജീവിതം സുന്ദരവും ലാഘവമുള്ളതുമായി മാറും. ജീവിതത്തിൽ ഒന്നും സീരിയസ്സായി എടുക്കേണ്ട എന്നല്ല ഇതിനർഥം. ഗൗരവപരമായി ചെയ്യേണ്ട കാര്യങ്ങൾ അങ്ങനെ തന്നെ ചെയ്യണം. എന്നാൽ അത്രത്തോളം കാര്യമായി എടുക്കേണ്ടതല്ലാത്ത കാര്യങ്ങളിൽ ഇത്രത്തോളം വ്യാപരിച്ച് മാനസിക ഊർജം വെറുതെ കളയുന്നതെന്തിന്? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Learn valuable lessons about stress management, finding peace, and living a more fulfilling life. Prinu Prabhakaran talking here.Script: S. Aswin.

    Exibir mais Exibir menos
    3 minutos
  • ഐതിഹ്യങ്ങളിലെ കൊടുംവില്ലന്റെ പിതാവ്; ശാന്തിമന്ത്രങ്ങളുരുവിട്ട വിശ്രവസ് മഹർഷി
    Sep 5 2024

    രാവണന്റെ പിതാവായ വിശ്രവസ് ഐതിഹ്യങ്ങളിലെ പ്രസിദ്ധനായ ഒരു മഹർഷിയായിരുന്നു. ഇന്ത്യൻ ഐതിഹ്യങ്ങളിലെ അതിപ്രശസ്തനും സപ്തർഷികളിൽ ഒരാളുമായ പുലസ്ത്യ മഹർഷിയുടെ മകനാണ് വിശ്രവസ്. അഗസ്ത്യ മഹർഷിയാണ് അദ്ദേഹത്തിന്റെ സഹോദരൻ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The intriguing tale of Vishrava, the father of Ravana and a renowned sage in Hindu mythology. Explore his life, wives, and the prophecy that shaped his son's destiny. Prinu Prabhakaran talking here.Script: S. Aswin.

    Exibir mais Exibir menos
    3 minutos
  • ഭയങ്ങളുടെ സാഗരങ്ങൾ കടന്ന് വിജയത്തിന്റെ കര തേടുമ്പോൾ
    Sep 2 2024

    നമ്മെ എല്ലാം നയിക്കുന്ന പ്രധാന വികാരങ്ങളിലൊന്ന് ഭയമാണ്. സുഖകരമായ സാഹചര്യങ്ങളെ ഇഷ്ടപ്പെടുന്ന നാം പ്രതികൂല അവസ്ഥകളെ ഭയക്കുന്നു. ഒരുയർച്ചയ്ക്ക് ഒരു താഴ്ചയുമുണ്ടാകാമെന്ന പ്രകൃതിതത്വത്തെ നാം ഭയക്കുന്നു.പ്രതികൂല സാഹചര്യങ്ങൾ പലരീതിയിൽ ഉണ്ടാകാം. കുടുംബപ്രശ്‌നങ്ങൾ, തൊഴിലുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ, ആരോഗ്യസ്ഥിതിയെ ബാധിക്കുന്ന രോഗങ്ങൾ അങ്ങനെ അനേകം കാരണങ്ങൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The transformative power of embracing challenges. Drawing inspiration from the Ramayana and Mahabharata, it emphasizes that facing adversity head-on, rather than succumbing to fear, leads to resilience and growth. Prinu Prabhakaran talking here.Script: S. Aswin.

    Exibir mais Exibir menos
    3 minutos
  • പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരിയായ വനിത; പുരൂരവസ്സിന്റെ പ്രണയഭാജനമായ ഉർവശി
    Aug 29 2024

    ഉർവശി..പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ. സ്വർഗീയ വനിതകളായ അപ്‌സരസ്സുകളിലെ തിളങ്ങുന്ന തിലകം...ഉർവശിക്ക് വിശേഷണങ്ങൾ പലതാണ്. ഒരിക്കൽ നര, നാരായണ മഹർഷിമാർ ഹിമാലയത്തിലെ ബദരികാശ്രമത്തിൽ തപസ്സ് ചെയ്യുകയായിരുന്നു. ഋഷിമാരുടെ തപസ്സിൽ ദേവേന്ദ്രൻ ആകുലനായി മാറി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The enchanting tale of Urvashi, the most beautiful woman in the universe, and her passionate love story with Pururavas, the founder of the Chandravansh dynasty. Explore their celestial romance, tragic separation, and the role of divine intervention in Hindu mythology. Prinu Prabhakaran talking here.Script: S. Aswin.

    Exibir mais Exibir menos
    4 minutos
  • അപരിചിതമായൊരു ഗ്രൂപ്പിന്റെ ഭാഗമാകുമ്പോൾ
    Aug 27 2024

    പൊടുന്നനെ നാം അപരിചിതമായൊരു ഗ്രൂപ്പിന്റെ ഭാഗമായാൽ....? ചുറ്റുമുള്ളവരൊക്കെ നമുക്ക് അപരിചിതർ. പല ഭാഷകളും സംസ്‌കാരങ്ങളുമുള്ളവർ. അപ്പോഴാണ് നാം ശരിക്കും വിയർക്കുക. ഇത്തരം ഗ്രൂപ്പുകൾ പലപ്പോഴും സംഭവിക്കാറുണ്ട്. ചിലപ്പോഴത് സ്റ്റഡിടൂറുകളാകാം, യാത്രാസംഘങ്ങളാകാം.എങ്ങനെ ഇടപഴകും, എങ്ങനെ ബന്ധം സ്ഥാപിക്കും? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The challenges of navigating unfamiliar social groups and offers practical advice on how to build relationships, overcome social anxiety, and thrive in new environments. It emphasizes the importance of self-awareness, respect for others, and adapting to group norms while maintaining individuality. Prinu Prabhakaran talking here.Script: S. Aswin.

    Exibir mais Exibir menos
    4 minutos
  • സംശയം: നല്ലതും ചീത്തയും
    Aug 21 2024

    മനുഷ്യജീവിതത്തെ മാറ്റിമറിച്ചതിൽ സംശയങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. എന്നാൽ ഈ സംശയം അതിരുവിട്ട് നമ്മെ കീഴടക്കാൻ തുടങ്ങിയാലോ? അവിടെ കുറേ പ്രശ്‌നങ്ങൾ തുടങ്ങും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Explore the double-edged sword of doubt: its power to drive progress and its potential to paralyze us. Learn to harness healthy skepticism without succumbing to destructive distrust. Prinu Prabhakaran talking here.Script: S. Aswin.

    Exibir mais Exibir menos
    3 minutos
  • രാവണനെ ശപിച്ച നളകുബേരൻ; മരുതുമരമായി മാറിയ രാജകുമാരൻ
    Aug 20 2024

    സൗന്ദര്യത്തിന്റെ കാര്യത്തിൽ ഏറെ പ്രശംസിക്കപ്പെട്ട രംഭയുടെ ഭർത്താവാകാൻ യോഗം ലഭിച്ചയാളായിരുന്നു നളകുബേരൻ. രാമായണത്തിൽ ചെറിയ ഒരു പരാമർശം നളകുബേരനെക്കുറിച്ചുണ്ട്. ലോകത്തെ സമ്പന്നതയുടെ പ്രതീകമായ കുബേര മഹാരാജാവിന്റെയും അദ്ദേഹത്തിന്റെ ഭാര്യ ഭദ്രയുടെയും മകനായിരുന്നു നളകുബേരൻ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    The fascinating tale of Nalakubara, the prince who cursed Ravana and was transformed into a Maruthu tree. Explore his connection to Hindu and Buddhist mythology. Prinu Prabhakaran talking here.Script: S. Aswin.

    Exibir mais Exibir menos
    4 minutos